മുജാഹിദ് സംഘടനാ നേതാക്കൾക്ക് ഒരു തുറന്ന കത്ത്.....



അസ്സലാമു അലൈക്കും

മുജാഹിദ് സംഘടനാ നേതാക്കൾക്ക് ഒരു തുറന്ന കത്ത്.....

ബഹുമാന്യരെ,
2016 ഡിസംബർ 20 മുതൽ മുജാഹിദ് ഇരു വിഭാഗങ്ങളും ( സി ഡി ടവർ, മർകസുദ്ദഅവ) ഐക്യപ്പെട്ട് മുന്നോട്ട് പോകാൻ തീരുമാനിച്ചതായിരുന്നുവല്ലോ. പരസ്പരമുള്ള പരിഗണനയും സ്നേഹവും കൊണ്ടാണ് ഏത് ഐക്യവും നിലനിൽക്കുക.

കോഴിക്കോട് സൗത്ത് ജില്ലയിലെ ചാലിയത്തുള്ള എം.എസ്.എം പ്രവർത്തകർക്ക് പക്ഷേ ആ ഐക്യത്തിന്റെ മധുരത്തിനു പകരം കൈപ്പാണു അനുഭവിക്കാൻ കഴിഞ്ഞത്. ഐക്യ ശേഷമുള്ള കോഴിക്കോട് സൗത്ത് ജില്ലയുടെ പ്രസിഡന്റായിരുന്ന റഹ്മത്തുള്ള ചാലിയം യൂണിറ്റിൽ പല വിധേനയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയുണ്ടായി. സഹവർത്തിത്തത്തോടെ മുന്നോട്ടു പോകുന്നതിന് പലപ്പോഴും അദ്ദേഹം തടസ്സമായിരുന്നു എന്നതായിരുന്നു സത്യം. പല സന്ദർഭങ്ങളിലായി ഞങ്ങൾ വാക്കാൽ പരാതികൾ നൽകുകയുമുണ്ടായി. എന്നാൽ അദ്ദേഹത്തിന്റെ കുതന്ത്രങ്ങളും ഭീഷണികളും അധികരിക്കുകയല്ലാതെ മറ്റു പുരോഗതികളൊന്നുമുണ്ടായിരുന്നില്ല.

എന്നാൽ 2017 സപ്തംബർ 29 ന് നടന്ന കോഴിക്കോട് ജില്ലാ സമിതിയുടെ ഹൈസെക്ക് ഐക്യത്തോടെ നടത്താൻ തീരുമാനിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ അത് ഒരു വിഭാഗം മാത്രം നടത്തുന്നതാണ് എന്ന സന്ദേശം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ, (പ്രത്യേകിച്ച്, ഫറോക്ക്, മാങ്കാവ്) പ്രവർത്തകർക്ക് കൈമാറുകയും ചെയ്തതിനെ തുടർന്ന് KNM കോഴിക്കോട് സൗത്ത് ജില്ലാ സംഘടനാ കാര്യ സമിതി മുൻകൈയെടുത്ത് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയുണ്ടായി. അദ്ദേഹം എഴുതി വിട്ട ഒരു മെസ്സേജിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ നടപടി കൈക്കൊണ്ടെങ്കിലും ആ കുറിപ്പു പല ആളുകളിലും ഹൈസെക്കിനോട് നിസ്സഹകരണം പുലർത്താൻ കാരണമായിട്ടുണ്ട്. അത് ജില്ലയിലെ പ്രവർത്തകർ അനുഭവിച്ചതാണ്. ജില്ലാ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടെങ്കിലും ചാലിയം ശാഖയിൽ അദ്ദേഹം വീണ്ടും പ്രശ്നങ്ങൾ തുടരുകയാണുണ്ടായത്. ഏറ്റവുമൊടുവിൽ ശാഖയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിലവാരം കുറഞ്ഞ തരത്തിൽ ഒരു വിഭാഗത്തെ പരിഹസിക്കുകയും ചർച്ചയുണ്ടാക്കുകയും ചെയ്ത സന്ദർഭത്തിൽ ശാഖാ സെക്രട്ടറി അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുകയുണ്ടായി. അതിനെത്തുടർന്ന് പല കോണുകളിൽ നിന്ന് നിരന്തരം ഭീഷണികളുയർത്തുകയും മറ്റും ചെയ്തു കൊണ്ടിരുന്നു. ഏറ്റവുമൊടുവിൽ നാക്കു കൊണ്ടും വിരലുകൊണ്ടുമെല്ലാമുള്ള കയ്യേറ്റങ്ങൾക്കു പുറമെ പള്ളിയിൽ വെച്ച് ശാഖാ സെക്രട്ടറിയെ ശാരീരികമായി കയ്യേറ്റം ചെയ്യുകയുമുണ്ടായി.

സഹനത്തിന്റെ സർവ പരിധികളും കണ്ടു കഴിഞ്ഞു. ഞങ്ങൾ അറിഞ്ഞ , ഞങ്ങൾക്ക് കാണിച്ചു തന്നിരുന്ന സംഘടനാ പ്രവർത്തനങ്ങൾ ഈ രൂപത്തിലായിരുന്നില്ല.
നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം ആളുകളെ ഞങ്ങൾക്ക് നേതാക്കളായി കാണുക സാധ്യമല്ല.

ഇദ്ദേഹം ഇപ്പോഴും MSM സംസ്ഥാന ഭാരവാഹിയും CD ടവറിലെ സ്ഥിര സാന്നിധ്യവും പലരുടെയും വലംകയ്യുമാണ്

കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കാതെ സത്വര ശ്രദ്ധ പതിപ്പിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുക മാത്രമാണ് വഴി. സഹവർത്തിത്തവും നീതിയും പ്രസംഗപീഠങ്ങളിൽ പ്രസംഗിക്കാൻ മാത്രമുള്ളതല്ലല്ലോ. വേണ്ട നടപടികളില്ലാത്ത പക്ഷം പുതിയ തലമുറയുടെ നാശത്തിനുള്ള വളമായേക്കുമത്.


പ്രതീക്ഷയോടെ..
ചാലിയം ശാഖാ MSM പ്രവർത്തകർ
Latest
Previous
Next Post »
2 Komentar
avatar

ഗുരുതര ആരോപണങ്ങളുമായി മുജാഹിദ് നേതൃത്വത്തിനൊരു തുറന്ന കത്ത്

2017 സപ്തംബർ 29 ന് നടന്ന കോഴിക്കോട് ജില്ലാ സമിതിയുടെ ഹൈസെക്ക് ഐക്യത്തോടെ നടത്താൻ തീരുമാനിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ അത് ഒരു വിഭാഗം മാത്രം നടത്തുന്നതാണ് എന്ന സന്ദേശം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ, (പ്രത്യേകിച്ച്, ഫറോക്ക്, മാങ്കാവ്) പ്രവർത്തകർക്ക് കൈമാറുകയും ചെയ്തതിനെ തുടർന്ന് KNM കോഴിക്കോട് സൗത്ത് ജില്ലാ സംഘടനാ കാര്യ സമിതി മുൻകൈയെടുത്ത് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയുണ്ടായി.

Balas
avatar

🤔🤔🤔ഇതെന്താ വെള്ളരിക്ക പട്ടണമോ

Balas

പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ അതാത് വ്യക്തികളുടെ അഭിപ്രായങ്ങളാണ്. സഭ്യവും മാന്യവുമായിരിക്കാൻ ഓരോരുത്തരും സ്വയം ശ്രദ്ധിക്കുക

-കേരള മുസ്‌ലിം ബ്ലോഗ്